ചരരാശിഗതേ ലഗ്നേ ധരാസുതയുതേ മദേ
ലഗ്നേ സഹിതപാപേ ച ദേവതാദര്‍ശനാദ്രുജാ
സാരം :-
ചരരാശി, ലഗ്നം വരിക ഏഴാം ഭാവത്തില്‍ ചൊവ്വ നില്‍ക്കുക ഇങ്ങിനെ വന്നാലും ലഗ്നത്തില്‍ പാപഗ്രഹം വരിക ഏഴാം ഭാവത്തില്‍ ചൊവ്വ വരിക ഇങ്ങിനെ വന്നാലും രോഗത്തിന്‍റെ കാരണം ബാധാദര്‍ശനമാണെന്ന് പറയണം. ബാധകളുടെ ദൃഷ്ടിക്ക് വിഷയമാകുക നിമിത്തം അവരുടെ ആവേശമുണ്ടായാലും തന്നിമിത്തം രോഗം ആരംഭിച്ചു എന്ന് പറയണം.