രക്തശ്യാമോ ഭാസ്കരോ ഗൗര ഇന്ദു-
ര്‍ന്നാത്യുച്ചാംഗോ രക്തഗൗരശ്ച വക്രഃ
ദൂര്‍വ്വാശ്യാമോ ജ്ഞോ ഗുരുര്‍ഗ്ഗൗരഗാത്രഃ
ശ്യാമശ്ശുക്രോ ഭാസ്കരിഃ കൃഷ്ണദേഹഃ
സാരം :-
ബലവാനായ സൂര്യന്‍റെ വര്‍ണ്ണം ചുവപ്പും, ബലഹീനനായ സൂര്യന്‍റെ നിറം കറുപ്പും ആകുന്നു. അതിബലവാനോ ഏറ്റവും വിബലനോ അല്ലാതെ സാമാന്യബലവാനാണെങ്കില്‍ ചുവപ്പും കറുപ്പും കൂടിയ വര്‍ണ്ണവുമായിരിക്കും.
ചന്ദ്രന് വെളുത്ത വര്‍ണ്ണമാണ്. സൂര്യനോട് അകലുംതോറും വെളുപ്പിന്‍റെ ശക്തി അധികമാവുകയും അടുക്കുംതോറും മങ്ങിവരികയും ചെയ്യുന്നതാണ്.
ചൊവ്വ ബലവാനാണെങ്കില്‍ നിറം ചുവപ്പും, ബലഹീനനെങ്കില്‍ നിറം വെളുപ്പ് ആയവനും, ദേഹത്തിന്‍റെ ഉയരം കുറഞ്ഞിരിയ്ക്കുന്നവനും ആകുന്നു.
ബുധന്‍റെ വര്‍ണ്ണം കറുകനാക്കുപോലെ പച്ചയും.
വ്യാഴത്തിന്‍റെ വര്‍ണ്ണം മഞ്ഞള്‍പോലെയും.
ശുക്രന്‍റെ വര്‍ണ്ണം സ്നിഗ്ദ്ധതയോട് (മിനുപ്പോടു) കൂടിയ കറുപ്പും.
ശനിയുടെ വര്‍ണ്ണം സ്നിഗ്ദ്ധതയില്ലാത്ത കറുപ്പും ആകുന്നു.
ജനനസമയത്തെ ചന്ദ്രനവാംശകാധിപന് മേല്‍പറഞ്ഞ ശ്ലോകപ്രകാരം വരുന്ന വര്‍ണ്ണമായിരിയ്ക്കും ആ ശിശുവിനും ഉണ്ടാവുക. ജാതകപ്രശ്നാദികളില്‍ ഗ്രഹങ്ങളെക്കൊണ്ട് ദേഹനിറം പറയേണ്ടിവരുന്നേടത്തൊക്കെയും ഈ ശ്ലോകം കൊണ്ടാണ് വര്‍ണ്ണം പറയേണ്ടത്.