ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). ഗ൪ഭ പ്രശ്നത്തില്‍ ശനി പരുഷരാശിയിലായാല്‍ ഗ൪ഭത്തില്‍ പുരുഷനായിരിക്കും (ജനിക്കുന്ന കുട്ടി പുരുഷനായിരിക്കും). (ലഗ്നത്തില്‍ ശനി നില്‍ക്കരുത്).
2). ഗ൪ഭ പ്രശ്നത്തില്‍ ശനി സ്ത്രീരാശിയിലായാല്‍ ഗ൪ഭത്തില്‍ സ്ത്രീയായിരിക്കും. (ജനിക്കുന്ന കുട്ടി സ്ത്രീയായിരിക്കും) (ലഗ്നത്തില്‍ ശനി നില്‍ക്കരുത്).
3). ഗ൪ഭ പ്രശ്നത്തില്‍ ലഗ്നത്തിന്‍റെ വ൪ഗ്ഗങ്ങള്‍ (രാശി, നവാംശകം, ദ്രേകാണം, ദ്വാദശാംശം, ത്രിശാംശം, ഹോര) പുരുഷഗ്രഹത്തിന്‍റെതാവുകയും പുരുഷഗ്രഹം ദൃഷ്ടിചെയ്യുകയും ചെയ്‌താല്‍ ജനിക്കുന്ന ശിശു (കുട്ടി) പുരുഷനായിരിക്കും.
4). ഗ൪ഭ പ്രശ്നത്തില്‍ ലഗ്നം, നവാംശം, ദ്രേക്കാണം എന്നിവ സ്ത്രീരാശിയായി വരികയും, ഈ സ്ത്രീ രാശികള്‍ക്ക് പുരുഷഗ്രഹങ്ങളുടെ ദൃഷ്ടിയില്ലാതിരിക്കുകയും ചെയ്‌താല്‍ ഗ൪ഭത്തിലെ ശിശു (കുട്ടി) സ്ത്രീയായിരിക്കും.
5). ഗ൪ഭ പ്രശ്നത്തില്‍ ലഗ്നം, സൂര്യന്‍, വ്യാഴം, ചന്ദ്രന്‍ എന്നിവ ബലവാന്മാരായി ഓജരാശിയിലോ പുരുഷഗ്രഹങ്ങളുടെ രാശിയിലോ നവാംശകരാശിയിലോ നിന്നാല്‍ ജനിക്കുന്ന ശിശു (കുട്ടി) പുരുഷനായിരിക്കും.
6). ഗ൪ഭ പ്രശ്നത്തില്‍ ലഗ്നം, സൂര്യന്‍, വ്യാഴം, ചന്ദ്രന്‍ എന്നിവ ബലവാന്മാരായി യുഗ്മരാശിയിലോ സ്ത്രീഗ്രഹങ്ങളുടെ രാശിയിലോ നവാംശകരാശിയിലോ നിന്നാല്‍ ജനിക്കുന്ന ശിശു (കുട്ടി) സ്ത്രീയായിരിക്കും.
7). ഗ൪ഭ പ്രശ്നത്തില്‍ വ്യാഴവും സൂര്യനും ഓജരാശിയില്‍ നിന്നാല്‍ ജനിക്കുന്ന ശിശു (കുട്ടി) പുരുഷനായിരിക്കും.
8). ഗ൪ഭ പ്രശ്നത്തില്‍ ചന്ദ്രനും ശുക്രനും രാഹുവും യുഗ്മരാശിയില്‍ നിന്നാല്‍ ജനിക്കുന്ന ശിശു (കുട്ടി) സ്ത്രീയായിരിക്കും.