ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). വ്യാഴം നില്‍ക്കുന്ന രാശിയുടെ അഞ്ചാം ഭാവാധിപന്‍ വ്യാഴം നില്‍ക്കുന്ന രാശിയുടെ 6, 8, 12 ഭാവങ്ങളില്‍ നിന്നാല്‍ പുത്രന്മാ൪ ഉണ്ടാകുന്നതല്ല.
2). ത്രികോണരാശികളുടെ അധിപന്മാ൪ ലഗ്നത്തിന്‍റെ 6, 8, 12 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ പുത്രന്മാ൪ ഉണ്ടാകുന്നതല്ല.
3). വ്യാഴം നില്‍ക്കുന്ന രാശിയുടെ അഞ്ചാം ഭാവത്തില്‍ രണ്ട് പാപഗ്രഹങ്ങള്‍ നിന്നാല്‍ പുത്രന്മാ൪ ഉണ്ടാകുന്നതല്ല.
4). ശനിയോ, ചൊവ്വയോ, സൂര്യനോ അഞ്ചാം ഭാവത്തില്‍ നിന്നാല്‍ ഒരു സന്താനം ഉണ്ടാകും. ലഗ്നത്തില്‍ പാപഗ്രഹം നില്‍ക്കരുത്. (ഒന്നില്‍ കൂടുതല്‍ പാപഗ്രഹങ്ങള്‍ അഞ്ചാം ഭാവത്തില്‍ നില്‍ക്കാനോ അഞ്ചാം ഭാവത്തിലേയ്ക്ക് നോക്കാനോ (ദൃഷ്ടിചെയ്യാനോ) പാടില്ല.)