മീനേ മീനവിഷം ജലോല്‍ഭവരുജം
കൃഷ്യ൪ത്ഥസിദ്ധിം വദേത്
സംചിന്ത്യാഥ നവാംശകാധിപബലം
വക്തവ്യമേവം ബുധൈഃ
യത് പ്രോക്തം പ്രതിരാശി ഹേമനവഭാ
ഗാംശേഷു ചൈവം ഫലം
തദ്രാശേശ്ച നിരൂപ്യ വീ൪യ്യമഥവാ
ഹേമസ്ഥിതേശ്ച ക്രമം.
സ്വ൪ണ്ണാംശകം മീനം രാശിയിലായാല്‍ മത്സ്യവിഷം ഏല്‍ക്കുകയും, വെള്ളം നിമിത്തമുള്ള രോഗങ്ങളുണ്ടാവുകയും, കൃഷിലാഭവും ഫലമാകുന്നു.
മേല്‍പ്പറഞ്ഞ ഫലങ്ങളെല്ലാം നവാംശകാധിപനായ ഗ്രഹത്തിന്‍റെയും നവാംശകരാശിയുടേയും ബലം അനുസരിച്ചും സ്വ൪ണ്ണസ്ഥിതിയുടെ സ്വഭാവമനുസരിച്ചും മനസ്സിരുത്തി ഫലം പറഞ്ഞുകൊള്ളുകയും വേണം.