നിസ്ത്രിംശപ്രതിമോപവീതചലന-
ച്ഛേദാദികം സന്നിധിഃ-
ക്ഷീണത്വം ച നിവേദ്യദീപവിഹതീ
ചാജ്ഞാധനാനാം ഹതിം
ക്ഷേത്രേശപ്രതിവാദജാതദുരിത
ദ്രവ്യക്ഷയേണാചിരാത്
ക്ഷേത്രാഭാവമാധോമുഖേ കഥയതാം
സ്വ൪ണ്ണേ ഫലം ദൈവവിദ്.
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം കമിഴ്ന്നു വന്നാല്‍ ദേവന്‍റെ ബിംബത്തിനും ഉപവീതത്തിനും ആയുധാദികള്‍ക്കും ചലനവും ഛേദഭേദാദികളും (അംഗവൈകല്യവും), ചൈതന്യക്കുറവും , നിവേദ്യലോപവും, ദീപഹാനിയും, ധനനാശവും, ക്ഷേത്രേശന്മാരുടെ വാദപ്രതിവാദം നിമിത്തമുണ്ടായ ദുരിതങ്ങളും, ദ്രവ്യനാശവും തദ്വാരാ ക്ഷേത്രനാശവുമുണ്ടെന്നു പറയണം.