ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). ഗ൪ഭമുണ്ടാകുമോ എന്ന പ്രശ്നത്തില്‍ ലഗ്നം സ്ഥിരരാശിയാവുകയും സ്ഥിരരാശിയില്‍ നില്‍ക്കുന്ന ശുഭഗ്രഹങ്ങള്‍ ലഗ്നത്തിനെ ദൃഷ്ടിചെയ്യുകയും (നോക്കുകയും) ചെയ്‌താല്‍ സ്ത്രീ തീ൪ച്ചയായും ഗ൪ഭം ധരിക്കും.
2). ഗ൪ഭമുണ്ടാകുമോ എന്ന പ്രശ്നത്തില്‍ ശുഭഗ്രഹങ്ങള്‍ അഞ്ചാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും നിന്നാല്‍ സ്ത്രീ ഗ൪ഭയുക്തയുമാണെന്ന് പറയണം.