ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). പ്രശ്നലഗ്നത്തിന്‍റെ 2, 3, 5 എന്നീ ഭാവങ്ങളില്‍ എല്ലാ ഗ്രഹങ്ങളും നിന്നാല്‍ വീടുവിട്ടുപോയ വ്യക്തി ഉടന്‍ തിരിച്ചുവരും.
2). വ്യാഴം കേന്ദ്രരാശിയില്‍ നില്‍ക്കുകയും ആറാം ഭാവത്തിലും ഏഴാം ഭാവത്തിലും ഗ്രഹങ്ങളും നിന്നാല്‍ വീടുവിട്ടുപോയ വ്യക്തി തിരിച്ചുവരും.
3). ബുധനോ, ശുക്രനോ അഞ്ചാം ഭാവത്തിലോ ഒന്‍പതാം ഭാവത്തിലോ നിന്നാല്‍ യാത്ര പോയ വ്യക്തി തിരിച്ചുവരും.
4). ചന്ദ്രന്‍ എട്ടാം ഭാവത്തില്‍ നില്‍ക്കുകയും കേന്ദ്രരാശികളില്‍ പാപഗ്രഹങ്ങള്‍ നില്‍ക്കാതിരിക്കുകയും ചെയ്‌താല്‍ യാത്ര പോയ വ്യക്തി സുഖമായി മടങ്ങിവരും. (കേന്ദ്രരാശികളില്‍ ശുക്രന്‍ നിന്നാല്‍ യാത്രപോയ വ്യക്തി ലാഭമുണ്ടാക്കി മടങ്ങിവരും.