ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). സ്വപ്നപ്രശ്നത്തില്‍ ഗ്രഹങ്ങള്‍ക്ക് നീചം, ശത്രുക്ഷേത്രസ്ഥിതി മുതലായവ ഉണ്ടായാല്‍ ദുസ്വപ്നമായിരിക്കും കണ്ടത്.
1). സ്വപ്നപ്രശ്നത്തില്‍ ഗ്രഹങ്ങള്‍ക്ക് നീചം, ശത്രുക്ഷേത്രസ്ഥിതി മുതലായവ ഉണ്ടായാല്‍ ദുസ്വപ്നമായിരിക്കും കണ്ടത്.
2). സ്വപ്നപ്രശ്നത്തില്‍ ഗ്രഹങ്ങള്‍ക്ക് മൌഢ്യമുണ്ടായാല്‍ അസ്വഭാവികത നിറഞ്ഞ അത്ഭുതലോകമായിരിക്കും സ്വപ്നം കണ്ടത്.
3). സ്വപ്നപ്രശ്നത്തില്‍ സൂര്യന്‍ ലഗ്നത്തില്‍ നിന്നാല്‍ അഗ്നി, രാജാവ്, എന്നിവയെയാണ് സ്വപ്നം കണ്ടത്.
4). സ്വപ്നപ്രശ്നത്തില്‍ ചന്ദ്രന്‍ ലഗ്നത്തില്‍ നിന്നാല്‍ സ്ത്രീ, വെളുത്ത പൂവ്, വെളുത്ത വസ്ത്രം, രത്നങ്ങള്‍ എന്നിവയെ സ്വപ്നം കണ്ടതായി പറയാം.
5). സ്വപ്നപ്രശ്നത്തില്‍ ചൊവ്വ ലഗ്നത്തില്‍ നിന്നാല്‍ സ്വ൪ണ്ണം, പവിഴം, രക്തസ്രാവം, പച്ചമാംസം എന്നിവയെ സ്വപ്നം കണ്ടതായി പറയാം.
6). സ്വപ്നപ്രശ്നത്തില്‍ ബുധന്‍ ലഗ്നത്തില്‍ നിന്നാല്‍ ആകാശത്തില്‍ യാത്രചെയ്യുന്നതാണ് സ്വപ്നം കണ്ടത്.
7). സ്വപ്നപ്രശ്നത്തില്‍ വ്യാഴം ലഗ്നത്തില്‍ നിന്നാല്‍ ബന്ധുക്കളെ കുറിച്ചാണ് സ്വപ്നം കണ്ടത്.
8). സ്വപ്നപ്രശ്നത്തില്‍ ശുക്രന്‍ ലഗ്നത്തില്‍ നിന്നാല്‍ ജലാശയങ്ങള്‍ കടക്കുന്നതായിട്ടാണ് സ്വപ്നം കണ്ടത്.
9). സ്വപ്നപ്രശ്നത്തില്‍ ശനി ലഗ്നത്തില്‍ നിന്നാല്‍ പാറക്കെട്ടുകള്‍ കയറുന്നത് സ്വപ്നം കണ്ടതായി പറയണം.
10). സ്വപ്നപ്രശ്നത്തില്‍ സൂര്യനും ചന്ദ്രനും ലഗ്നത്തിലും ഏഴാം ഭാവത്തിലും നിന്നാല്‍ സ്വപ്നം കണ്ടു എന്ന് പറയാം.
11). സ്വപ്നപ്രശ്നത്തില്‍ സൂര്യനും ചന്ദ്രനും ഏഴാം ഭാവത്തില്‍ ഒരുമിച്ച് നിന്നാല്‍ സ്വപ്നം കണ്ടു എന്ന് പറയാം.
12). സ്വപ്നപ്രശ്നത്തില്‍ ലഗ്നത്തിന്‍റെ നവാംശകം കൊണ്ട് സ്വപ്നം കണ്ട യാമത്തേയും പറയാം.