ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). --- 2, 3, 6, 7, 10, 11 എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രന് വ്യാഴത്തിന്‍റെ ദൃഷ്ടിയുണ്ടെങ്കില്‍ വിവാഹം നടക്കും
2).----- 2, 3, 6, 7, 10, 11 എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രന് പാപഗ്രഹത്തിന്‍റെ ദൃഷ്ടിയുണ്ടെങ്കില്‍ വിവാഹം നടക്കുകയില്ല.
3). വിവാഹപ്രശ്നത്തില്‍ ഏഴാം ഭാവം ഓജരാശിയായി വരികയും ആ ഓജരാശിയില്‍ (പുരുഷരാശിയില്‍) ശനി നിന്നാല്‍ വിവാഹം നടക്കുമെന്ന് പറയണം.
4). വിവാഹപ്രശ്നത്തില്‍ ഏഴാം ഭാവം സ്ത്രീരാശിയായി (യുഗ്മരാശിയായി) വരികയും ആ സ്ത്രീരാശിയില്‍ ശനി നിന്നാല്‍ വിവാഹം നടക്കുകയില്ല.
5). സ്ത്രീയുടെ വിവാഹപ്രശ്നത്തില്‍ ലഗ്നത്തിന്‍റെ ഷഡ്വ൪ഗ്ഗം പുരുഷഗ്രഹങ്ങളാണെങ്കില്‍ സ്ത്രീക്ക് ഉടന്‍ വിവാഹം നടക്കും.