ലഗ്നാദ് പഞ്ചമലഗ്നരന്ധ്രപതയ-
സ്ത്വന്യോന്യസംബന്ധിനോ
ബിംബസ്യാƒമിതതേജസഃ പ്രതിദിനം
സാന്നിദ്ധ്യപൂ൪ണ്ണസ്ഥിതിഃ
സൗമ്യാശ്ചേദ് പ്രഭവന്തി ശോഭനകരാ
ഭക്താഭിമുഖ്യപ്രദാഃ
പാപാശ്ചേദ് പ്രഭവന്ത്യശോഭനകരാഃ
നീചാരിഭാംശോ യദി.
സാരം :-
ദേവപ്രശ്നത്തില്‍ ആരൂഢരാശിയില്‍ നിന്നും (ലഗ്നരാശിയില്‍ നിന്നും) അഞ്ചാം ഭാവാധിപനും ലഗ്നാധിപനും എട്ടാം ഭാവാധിപനും അന്യോന്യം ബന്ധമുണ്ടായാല്‍ ബിംബത്തിന് ദിനംപ്രതി അമിതമായ തേജ്ജസ്സും സാന്നിദ്ധ്യപൂ൪ണ്ണസ്ഥിതിയുമുണ്ടെന്നു പറയണം. മേല്‍പ്പറഞ്ഞ ഭാവാധിപന്മാരായ ഗ്രഹങ്ങള്‍ ശുഭഗ്രഹങ്ങളാണെങ്കില്‍ ഭക്തജങ്ങള്‍ക്കും ജനപദങ്ങള്‍ക്കും ശുഭഫലമാണെന്ന് പറയണം. നീചസ്ഥിതി ശത്രുക്ഷേത്രസ്ഥിതി മുതലായ ദോഷങ്ങളോടുകൂടിയ പാപഗ്രഹങ്ങളാണെങ്കില്‍ ഭക്തജങ്ങള്‍ക്ക് അശുഭഫലങ്ങളുമാണ് സംഭവിക്കുക എന്ന് പറയണം.