ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). വിവാഹപ്രശ്നത്തില്‍ ചന്ദ്രന്‍ വിവാഹപ്രശ്നലഗ്നത്തില്‍ നിന്നും 3, 5, 6, 7, 11 എന്നീ ഭാവങ്ങളില്‍ നില്‍ക്കുകയും ആ ചന്ദ്രനെ സൂര്യന്‍, വ്യാഴം, ബുധന്‍, എന്നീ ഗ്രഹങ്ങള്‍ ദൃഷ്ടിചെയ്യുകയും ചെയ്‌താല്‍ പൃഛകന് തീ൪ച്ചയായും വിവാഹം നടക്കും.
2). വിവാഹപ്രശ്നത്തില്‍ ഗ്രഹങ്ങള്‍ കേന്ദ്രരാശികളിലും ത്രികോണരാശികളിലും നിന്നാല്‍ വിവാഹം നടക്കും എന്ന് പറയണം.
3). വിവാഹപ്രശ്നത്തില്‍ ചന്ദ്രന്‍ 3, 5, 6, 7 എന്നീ ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ സൂര്യന്‍, ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങള്‍ ദൃഷ്ടി ചെയ്യുകയും മറ്റു ഗ്രഹങ്ങള്‍ ദൃഷ്ടി ചെയ്യാതിരിക്കുകയും ആയാല്‍ വിവാഹം ഉടന്‍ നടക്കും.
4). വിവാഹപ്രശ്നത്തില്‍ 3, 5, 6, 7 എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രനെ പാപഗ്രഹങ്ങള്‍ ദൃഷ്ടിചെയ്‌താല്‍ വിവാഹത്തിന് തടസ്സവും കാലതാമസവും ഉണ്ടാകും.
5). ജാതകത്തിലെ വിവാഹകാല നി൪ണ്ണയം കൂടി ചെയ്യുന്നത് ഉത്തമമാണ്.