ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). ആറാം ഭാവാധിപതിയായ ഗ്രഹം ലഗ്നത്തില്‍ ബലവാനായി നിന്നാല്‍ പൃച്ഛകന്‍ ശത്രുക്കളെ ഇല്ലായ്മ ചെയ്യും.
2). ആറാം ഭാവാധിപതിയായ ഗ്രഹത്തിന് പാപഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഉണ്ടായാല്‍ ശത്രുമൂലം രോഗമോ മുറിവോ ഉണ്ടാകും.
3). ആറാം ഭാവാധിപതിയായ ഗ്രഹം പാപഗ്രഹത്തോടുകൂടി പന്ത്രണ്ടാം ഭാവത്തില്‍ നിന്നാല്‍ ശത്രുമൂലം എല്ലാം നശിച്ചവനാകും.