നിശാപതൗ സ്വ൪ണ്ണനവാംശനാഥേ
കേന്ദ്രസ്ഥിതേ പൂ൪ണ്ണബലോപയാതേ
സല്‍കീ൪ത്തിസൌഖ്യം നൃപമാനനാദ്യം
ഗോവാജിലാഭം സമുപൈതി നൂനം.
ചന്ദ്രന്‍ സ്വ൪ണ്ണാംശകാധിപനാകയും ആ ചന്ദ്രന്‍ ബലവാനായി കേന്ദ്രരാശിയില്‍ നില്‍ക്കുകയും ചെയ്‌താല്‍ സല്‍കീ൪ത്തിയും സുഖവും രാജബഹുമാനാദികളും പശു കുതിര മുതലായവ ലഭിക്കുകയും ഫലമാകുന്നു.