ഊ൪ദ്ധ്വം മദ്ധ്യമധസ്താച്ച
തഥോത്താനാദിഭിശ്ച വാ
പൂ൪വ്വോദീച്യോശ്ച പ്രതീച്യാ-
മന്യാസ്വാശാസു ച പ്ലവൈഃ
ത്രിധാ സൂത്രാണി ചിന്ത്യാനി
പ്രധാനാനി സുവ൪ണ്ണതഃ
തേഷാം ബലാബലത്വേന
ശുഭാശുഭമുദീര്യതാം.
സാരം :-
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ ഉപരിഭാഗത്തിലായാല്‍ ജീവസൂത്രം.
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ മദ്ധ്യത്തിലായാല്‍ രോഗസൂത്രം.
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ അധോഭാഗത്തിലായാല്‍ മൃതിസൂത്രം.
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളില്‍ കമിഴ്ന്നു വന്നാല്‍ രോഗസൂത്രം.
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളില്‍ ചെരിഞ്ഞ് വന്നാല്‍ മൃതിസൂത്രം.
ദേവപ്രശ്നത്തില്‍ പുഷ്പാക്ഷതങ്ങളില്‍ സ്വ൪ണ്ണത്തിന്‍റെ ചെരിവ് കിഴക്കോട്ടോ വടക്കോട്ടോ ആയാല്‍ ജീവസൂത്രം.
ദേവപ്രശ്നത്തില്‍ പുഷ്പാക്ഷതങ്ങളില്‍ സ്വ൪ണ്ണത്തിന്‍റെ ചെരിവ് പടിഞ്ഞാറായാല്‍ രോഗസൂത്രം.
ദേവപ്രശ്നത്തില്‍ പുഷ്പാക്ഷതങ്ങളില്‍ സ്വ൪ണ്ണത്തിന്‍റെ ചെരിവ് കോണുകളിലേയ്ക്കോ തെക്കോട്ടോ ആയാല്‍ മൃതിസൂത്രം.
മേല്‍പ്പറഞ്ഞവയുടെ ബലാബലങ്ങളനുസരിച്ച് ദേവപ്രശ്നത്തില്‍ ശുഭാശുഭഫലങ്ങള്‍ ചിന്തിച്ചുകൊള്ളണം.