സ്വ൪ണ്ണസ്യാംശേ ഹി മേഷേ ഭവതി യദി നൃണാം
ദ്രവ്യനാശം വിവാദം.
ശത്രോഃ പീഡാം രുജം വാ നിഗദതു , വൃഷഭേ
ഗോമഹിഷ്യാദിലാഭം.
യുഗ്മേ സ്ത്രീണാം നൃണാം വാ കലഹപരിഭവം
ഭ്രാതൃരോഗം വിവാദം.
പ്രോക്തം കൃഷ്യാദിലാഭം മരിചമുഖധനം
ബന്ധുവൈരം ക്രമേണ.
സാരം :-
സ്വ൪ണ്ണാംശകം മേടം രാശിയിലായാല്‍, ദ്രവ്യനാശവും, വാഗ്വാദവും ശത്രുക്കളാല്‍ ഉപദ്രവവും രോഗവും സംഭവിക്കുന്നതാണ്.
സ്വ൪ണ്ണാംശകം ഇടവം രാശിയിലായാല്‍ പശു, എരുമ, കാള മുതലായ നാല്ക്കാലികള്‍ ലഭിക്കുന്നതായിരിക്കും.
സ്വ൪ണ്ണാംശകം മിഥുനം രാശിയിലായാല്‍ സ്ത്രീകള്‍ തമ്മിലോ പുരുഷന്മാ൪ തമ്മിലോ കലഹമുണ്ടാവുകയും കാര്യങ്ങളില്‍ പരാജയം സംഭവിക്കുകയും, സഹോദരന്മാ൪ക്ക് രോഗവും, വാഗ്വാദവും, കുരുമുളക് മുതലായ ധനം വ൪ദ്ധിയ്ക്കുകയും ബന്ധുക്കളോട് ശത്രുത ഉണ്ടാവുകയും ഫലമാകുന്നു.