ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
വിവാഹപ്രശ്നത്തില്‍ ബലവാനായ ശുക്രന്‍ ലഗ്നത്തില്‍ നില്‍ക്കുന്ന ചന്ദ്രനേയോ ബുധനേയോ ദൃഷ്ടിചെയ്‌താല്‍ വിവാഹം ഉടന്‍ നടക്കും.
വിവാഹപ്രശ്നത്തില്‍ ലഗ്നത്തില്‍ നില്‍ക്കുന്ന ചന്ദ്രനോ ബുധനോ പാപഗ്രഹദൃഷ്ടിയുണ്ടെങ്കില്‍ ഭാര്യാലാഭം ഉണ്ടാവുകയില്ലെന്ന് പറയണം. (വിവാഹം ഉടനെ നടക്കുകയില്ല).