സ്വ൪ണ്ണാംശേശേƒത്ര സുസ്ഥേ യദി ഭൃഗുതനയേ
കേന്ദ്രഗേ വാ ബലാഢ്യേ
സ്വോച്ചാംശേ സ്വോച്ചരാശൗ ശുഭഖഗസഹിതേ
ലഗ്നനാഥസ്യ കേന്ദ്രേ
പ്രഷ്ടു൪ദ്ദേഹസ്യ സൌഖ്യം നിഖിലഗുണഗണൈ-
൪ദ്ദീ൪ഘമായുശ്ച വാച്യം
ഗോവാജീഭാദിലാഭം യദി തു ഫലമതോ
വ്യത്യയേ വ്യത്യയഃ സ്യാല്‍.
സാരം :-
ശുക്രന്‍ സ്വ൪ണ്ണാംകനാഥനാകയും ഉച്ചരാശിയിലോ ഉച്ചരാശി അംശകത്തിലോ നില്‍ക്കുകയും ശുഭഗ്രഹയോഗദൃഷ്ടികളുള്ളവനാകയും ലഗ്നാധിപനായ ഗ്രഹത്തിന്‍റെ കേന്ദ്രരാശികളില്‍ ശുക്രന്‍ നില്‍ക്കുകയും ചെയ്‌താല്‍ പ്രഷ്ടാവിനു ദേഹസുഖവും, അനേകഗുണങ്ങളോടുകൂടി ദീ൪ഘായുസ്സും, പശു, കുതിര, ആന എന്നിവയുടെ ലാഭവും ഫലമാകുന്നു. ശുക്രന് ബലവും സ്ഥിതിയും വിപരീതമായാല്‍ വിപരീതഫലവുമാകുന്നു.