സ്വ൪ണ്ണസ്യാംശേ കുളീരേ ഭവതി യദി സതാം
വാഗ്വിരോധശ്ച ജാതോ
ഭൂയഃ സിംഹം ഗതേƒസ്മിന്‍ വനമൃഗജനിതാ
ഭീതിരേതദ്വിനാശഃ
പാ൪ത്ഥോനാംശേ ക്രിയാ൪ത്ഥം തരണിതരണത-
സ്ത്രാസജാതാ ച ബാധാ
ജൂകേ വാണിജ്യകൃഷ്യാദിഭിരിഹ വിഭവാന്‍
ഭൂവിവാദം സമീയാത്.
സ്വ൪ണ്ണാംശകം ക൪ക്കിടകം രാശിയിലായാല്‍ വാക്ക് നിമിത്തം നല്ല ജനങ്ങള്‍ വിരോധികളാകുന്നതാണ്.
സ്വ൪ണ്ണാംശകം ചിങ്ങം രാശിയിലായാല്‍ കാട്ടുമൃഗങ്ങളാല്‍ ഭയവും നാശവും സംഭവിക്കുന്നതാണ്.
സ്വ൪ണ്ണാംശകം കന്നി രാശിയിലായാല്‍ പ്രവൃത്തിക്കുവേണ്ടി തോണി കടക്കുമ്പോള്‍ ഭയപ്പെട്ടതിനാല്‍ പിശാച് ബാധയുണ്ടാവുന്നതാണ്.
സ്വ൪ണ്ണാംശകം തുലാം രാശിയിലായാല്‍ കച്ചവടം കൃഷി എന്നിവയില്‍ ധനസമൃദ്ധിയും ഭൂമി സംബന്ധമായ വാഗ്വാദമുണ്ടാവുകയും ഫലമാകുന്നു.