ഊ൪ദ്ധ്വപ്രാപ്തമുഖെ പണേ പരിജന
ക്ഷേത്രേശഭൂമിസുരാ-
രോഗ്യം ദീപനിവേദ്യന൪ത്തകകലാ-
സാന്നിദ്ധ്യവൃദ്ധിം വദേത്
ആജ്ഞാദ്രവ്യസമാഗമേഷ്ടസകല
ദ്രവ്യാപ്തിനിത്യശ്രിയോ
ബിംബസ്യ സ്ഥിരതാം ച വക്ഷ്യതി ഫലം
സ൪വ്വേഷ്വിദം രാശിഷു.
സാരം :-
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ ഉപരിഭാഗത്തിങ്കല്‍ മല൪ന്നു വന്നാല്‍ ക്ഷേത്രസംബന്ധിയായ ജനങ്ങള്‍ക്കും, ക്ഷേത്രാധിപന്മാ൪ക്കും, ബ്രാഹ്മണ൪ക്കും, അഭിവൃദ്ധിയും, ന൪ത്തകന്മാ൪ക്കും, ദേവസാന്നിദ്ധ്യകലയ്ക്കും പുഷ്ടിയും പറയേണ്ടതാണ്. സകലദ്രവ്യങ്ങളുടെ ലാഭവും, നടവരവ് മുതലായ ധനാഗമങ്ങളും നിത്യചൈതന്യവും ബിംബത്തിന്‍റെ സ്ഥിരതയേയും പറയണം.