സാന്നിദ്ധ്യഭാവാസ്സുതലഗ്നരന്ധ്രാ-
സ്തദീശ ബന്ധേന പരസ്പരേണ
സാന്നിദ്ധ്യവൃദ്ധിം നിഗദന്തി ബിംബ-
സ്യോച്ചാദികേഷ്വേഷു ശുഭം ശുഭേഷു.
സാരം :-
ദേവപ്രശ്നത്തില്‍ ലഗ്നം, അഞ്ചാം ഭാവം, എട്ടാം ഭാവം എന്നിവ സാന്നിദ്ധ്യഭാവങ്ങളാകുന്നു.
ദേവപ്രശ്നത്തില്‍ ലഗ്നം, അഞ്ച്, എട്ട് എന്നീ ഭാവാങ്ങളുടേയോ ഭാവാധിപന്മാരുടേയോ പരസ്പരബന്ധമുണ്ടായാല്‍ ബിംബത്തിന് സാന്നിദ്ധ്യപൂ൪ണ്ണത്വമുണ്ടെന്ന് പറയണം.
ദേവപ്രശ്നത്തില്‍ ലഗ്നം, അഞ്ച്, എട്ട് എന്നീ ഭാവങ്ങളുടെ അധിപന്മാ൪ ശുഭഗ്രഹങ്ങളാകുകയും ഉച്ചാദിസ്ഥാനബലത്തോടുകൂടിയും വന്നാല്‍ ബിംബത്തിലെ ദേവ സാന്നിദ്ധ്യം ശുഭമായിരികും.
ദേവപ്രശ്നത്തില്‍ ലഗ്നം, അഞ്ച്, എട്ട് എന്നീ ഭാവങ്ങളുടെ അധിപന്മാ൪ പാപഗ്രഹങ്ങളാകുകയും ബലഹീനന്മാരുമായാല്‍ ബിംബത്തിലെ ദേവ സാന്നിദ്ധ്യം ദോഷമായിരിക്കും.