പ്ലവേന ഭൂതം സകലം വിചിന്ത്യം
സ്യാദ്വ൪ത്തമാനം കനകാംശകേന
സ്ഥിത്യാ ച ഭാവിനി ഫലാനി നി൪ദ്ദിശേ-
ദേവം ത്രിധാ കാലവിദോ വദന്തി.
സാരം :-
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണത്തിന്‍റെ പ്ലവം (ചരിവ്) കൊണ്ട് ഭൂതകാലത്തേയും അംശകം കൊണ്ട് ("കലശമധഃ ശിവകോണാല്‍" ഇത്യാദി പ്രമാണവശാല്‍ സ്വീകരിക്കുന്ന നവാംശകം) വ൪ത്തമാനകാലത്തേയും ഊ൪ദ്ധ്വമുഖം, അധോമുഖം, തി൪യ്യങ്മുഖം മുതലായ സ്ഥിതികൊണ്ട് ഭാവികാലത്തേയും ഫലങ്ങള്‍ ദേവപ്രശ്നത്തില്‍ വിചാരിക്കേണ്ടതുമാകുന്നു.