ദേവാംഗേഷ്വഖിലേഷു ഹോമമനഘം
പുഷ്പാക്ഷതോ൪ദ്ധ്വസ്ഥിതം
ഭൂമിസ്പ൪ശനതഃ കരോതി വിപദം
പ്രഗാദിദിക്ഷു പ്ലവേ.
സാന്നിദ്ധ്യം ദഹനാദ്ഭയം യമഭയം
മ്ലേച്ഛപ്രവേശം രിപു-
ക്ഷുദ്രം കൃഷ്ണവിലേപനം ബഹുധനം
പൈശാചപീഡാം വദേത്.
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ ഉപരിഭാഗത്തില്‍ മല൪ന്നു വന്നാല്‍ ദേവബിംബത്തിന്‍റെ എല്ലാ അംഗങ്ങള്‍ക്കും പുഷ്ടിയും ചൈതന്യവുമുണ്ടെന്ന് പറയണം.
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണത്തിന് ഭൂസ്പ൪ശമുണ്ടായാല്‍ പലവിധങ്ങളായ ആപത്തുകള്‍ ഉണ്ടാകുമെന്ന് പറയണം.
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം കിഴക്ക് മുതലായ എട്ട് ദിക്കുകളിലേയ്ക്ക് ചരിഞ്ഞു വന്നാല്‍ ക്രമേണ സാന്നിദ്ധ്യപുഷ്ടി, അഗ്നിഭയം, മൃത്യുഭയം, മ്ലേച്ഛപ്രവേശം, ശത്രുദോഷം, കൃഷ്ണവിലേപനം, ധാരാളം സമ്പത്ത്, പിശാചഭീതി എന്നീ ഫലങ്ങള്‍ പ്രാഗാദിക്രമത്തില്‍ പറയണം.