സ്ഥിതിഭീശ്ചോ൪ദ്ധ്വവക്ത്രാദ്യൈഃ
ദിക്പ്ലവത്വേന ച ത്രിധാ
ത്രീണി സൂത്രാണി വിദ്യന്തേ
ജീവോ രോഗോ മൃതിഃ ക്രമാദ്.
സാരം :-
ദേവപ്രശ്നത്തില്‍ രാശിയില്‍ വെച്ച സ്വ൪ണ്ണത്തിന്‍റെ സ്ഥിതികൊണ്ടും ഊ൪ദ്ധ്വമുഖാദികള്‍, ദിക്പ്ലവത്വം എന്നിവയെക്കൊണ്ടും മൂന്നു വിധത്തില്‍ ക്രമേണ ജീവസൂത്രം, രോഗസൂത്രം, മൃത്യുസൂത്രം എന്നിങ്ങനെ മൂന്നു സൂത്രങ്ങളെ ചിന്തിച്ചുകൊള്ളണം.