ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). പ്രശ്നലഗ്നം സ്ഥിരരാശിയാവുകയും ശനിയോ വ്യാഴമോ അവിടെ (സ്ഥിരരാശി ലഗ്നത്തിലേയ്ക്ക്) ദൃഷ്ടി ചെയ്യുകയും ചെയ്‌താല്‍ പോയ വ്യക്തി തിരിച്ചുവരികയില്ല.
2). ശുക്രനും ഗുരുവും രണ്ടാം ഭാവത്തിലോ മൂന്നാം ഭാവത്തിലോ നിന്നാല്‍ പോയ വ്യക്തി തിരിച്ചുവരും.
3). ശുക്രനും വ്യാഴവും നാലാം ഭാവത്തില്‍ നില്‍ക്കുകയാണെങ്കില്‍ പോയ വ്യക്തി വേഗത്തില്‍ തിരിച്ചുവരും.
4). പാപഗ്രഹങ്ങള്‍ 3, 6, 11 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ യാത്രപോയ വ്യക്തി തിരിച്ചുവരും.
5). ശുഭഗ്രഹങ്ങള്‍ കേന്ദ്രരാശികളിലോ ത്രികോണരാശികളിലോ നിന്നാല്‍ യാത്രപോയ വ്യക്തി തിരിച്ചുവരും.