ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). മറ്റുഗ്രഹങ്ങളുടെ കൂടെയല്ലാതെ വ്യാഴം അഞ്ചാം ഭാവത്തില്‍ നിന്നാല്‍ സന്താനം ഉണ്ടാവുകയില്ല.
2). അഞ്ചാം ഭാവം മേടം, ഇടവം, ക൪ക്കിടകം രാശിയാവുകയും അവിടെ രാഹുവോ കേതുവോ നിന്നാല്‍ ഉടന്‍ സന്താനമുണ്ടാകും.
3). മകരം രാശിയോ, കുംഭം രാശിയോ അഞ്ചാം ഭാവമായി വരികയും അവിടെ ശനി നില്‍ക്കുകയും ചെയ്‌താല്‍ സന്താനമുണ്ടാകും. മറ്റു രാശികള്‍ അഞ്ചാം ഭാവമായി വരികയും അവിടെ ശനി നില്‍ക്കുകയും ചെയ്‌താല്‍ സന്താനം ഉണ്ടാകുന്നതിന് കാലതാമസം വരും.
4). മകരം രാശി അഞ്ചാം ഭാവമായി വരികയും അവിടെ ചൊവ്വ നില്‍ക്കുകയും ചെയ്‌താല്‍ സന്താനങ്ങളുണ്ടാകും. എന്നാല്‍ സൂര്യന്‍ ലഗ്നത്തില്‍ നില്‍ക്കാന്‍ പാടില്ല.
5). മേടം, ഇടവം, ക൪ക്കിടകം ഒഴിച്ചുള്ള രാശികള്‍ അഞ്ചാം ഭാവമായി വരികയും അവിടെ രാഹുവോ കേതുവോ നിന്നാല്‍ സന്താനം ഉണ്ടാകുന്നത് വൈകും.