സ്വ൪ണ്ണാംശേശേ ഭൂമിജേ വാ വിലഗ്നാല്‍
പാപോപേതേƒനിഷ്ടഗേ വാ ബലോനേ
ഭൂമേ൪വ്വാദം ശത്രുവൃദ്ധിം സമേതി
രോഗം പ്രഷ്ടാ വ്യത്യയേ വ്യത്യയം ച.
സാരം :-
ചൊവ്വ സ്വ൪ണ്ണാംശകാധിപനാകയും പാപഗ്രഹയോഗത്തോടുകൂടി അനിഷ്ടഭാവത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ ഭൂമി സംബന്ധമായ വാദങ്ങളും, ശത്രുവ൪ദ്ധനയും, രോഗവും, ഉണ്ടാകുന്നതാണ്.
ചൊവ്വ സ്വ൪ണ്ണാംശകാധിപനാകയും ബലവാനും, ശുഭഗ്രഹങ്ങളോടുകൂടി ഇഷ്ടഭാവത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ ഭൂമിലാഭവും, വാദജയവും, ശത്രുനാശവും, സുഖവും ഉണ്ടാകുന്നതാണ്.