വാസ്തുസൂത്രങ്ങള്‍ എന്നാലെന്ത്?

   പറമ്പിന്റെ മദ്ധ്യത്തില്‍ നേരേ കിഴക്ക് പടിഞ്ഞാറും, തെക്കുവടക്കും ഓരോ സൂത്രമുണ്ട്. ഇവയില്‍ കിഴക്ക് പടിഞ്ഞാറുള്ളതിന്  ബ്രഹ്മ സൂത്രമെന്നും, തെക്ക്‌ വടക്കുള്ളത്തിന് യമസൂത്രമെന്നും പറയുന്നു. ഇവയില്‍ ബ്രഹ്മ സൂത്രത്തെ പൂര്‍വ്വാഗ്രമായിട്ടും യമസൂത്രത്തെ ഉത്തരാഗ്രമായിട്ടുമാണ് കല്‍പിച്ചിരിക്കുന്നത്. ക്ഷത്രിയാദി വര്‍ണ്ണങ്ങള്‍ക്ക് തെക്കും വടക്കും നീളം കൂടിയ പറമ്പുകള്‍ ഉണ്ടാക്കാനാണ് പറഞ്ഞിട്ടുള്ളത്. വിസ്ഥാരത്തെക്കാള്‍ നീളം കൂടിയ പറമ്പുകളുടെ അധികമുള്ള നീളത്തെ തെക്കും വടക്കും വശങ്ങളില്‍ സമമായി തള്ളിക്കളഞ്ഞ് വാസ്തുമധ്യം സമചതുരമാക്കിയെടുക്കണം. അനന്തരം പറമ്പിന്റെ നിരൃതി കോണില്‍ നിന്നും ഈശ കോണിലേക്കും വായു കോണില്‍ നിന്നും അഗ്നികോണിലേയ്‌ക്കും കര്‍ണ്ണാകരങ്ങളായ രണ്ട് സൂത്രങ്ങള്‍ കൂടി കല്‍പിക്കണം. ഇവയില്‍ നിരൃതി കോണില്‍ നിന്ന് ഈശ കോണിലേയ്‌ക്ക് പോകുന്ന സൂത്രത്തിന് കര്‍ണ്ണസൂത്രമെന്നും പറയുന്നു, വായുകോണില്‍ നിന്ന് അഗ്നികോണിലേയ്ക്ക് പോകുന്ന സൂത്രത്തിന് മൃത്യുസൂത്രമെന്നും പറയുന്നു. ഇവയെ രജ്ജുസൂത്രങ്ങള്‍ എന്നും പറയും. ഈ നാല് സൂത്രങ്ങളും പ്രാധാന്യമുള്ളതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.