ലഗ്നേ കുടുംബേ യദി ദാരഭാവേ
ശുഭാന്വിതേ ശോഭനവർഗ്ഗയുക്തേ
തദീശ്വരേ ശോഭനദൃഷ്ടിയുക്തേ
ബാല്യേ വിവാഹാദികമാഹുരാര്യാഃ
ലഗ്നം രണ്ടാംഭാവം ഏഴാം ഭാവം എന്നീ മൂന്നു ഭാവങ്ങളിലും ശുഭഗ്രഹങ്ങൾ നിൽക്കുകയും ശുഭഗ്രഹങ്ങളുടെ ദ്രേക്കാണം ഹോര നവാംശം മുതലായ ഷഡ്വർഗ്ഗയോഗം വരികയും ചെയ്താലും ലഗ്നം രണ്ടാം ഭാവം ഏഴാം ഭാവം എന്നീ മൂന്നു ഭാവങ്ങളുടേയും അധിപതികൾ ശുഭഗ്രഹദൃഷ്ടിയോടുകൂടി നിന്നാലും ബാല്യത്തിൽ വിവാഹവും ഭർത്തൃസാഹചര്യവും സംഭവിക്കുന്നു.