ശുക്രേƒസ്തപേ ചോപചയാന്വിതേ വാ
കുടുംബപേ താദൃശഭാവയുക്തേ
ലഗ്നേശ്വരേ വാ ശുഭദൃഷ്ടിയുക്തേ
ഭാഗ്യം വിവാഹാൽ പരതോ വദന്തി.
സാരം :-
ശുക്രൻ, രണ്ടാം ഭാവാധിപൻ, ഏഴാം ഭാവാധിപൻ എന്നീ ഗ്രഹങ്ങൾ മൂന്ന്, ആറ്, പത്ത്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ നിൽക്കുകയും ലഗ്നാധിപൻ ശുഭഗ്രഹദൃഷ്ടിയോടുകൂടി നിൽക്കുകയും ചെയ്‌താൽ വിവാഹത്തിനുശേഷം ഐശ്വര്യം അനുഭവിക്കാനിടവരുമെന്നു പറയണം.