സിംഹകീടൗ കർക്കിതൗലീ കന്യാ ചാപാളിനൗ തുലാ
നൃയുങ്മീനാവേണകന്യേ കർക്കടോƒന്ത്യോ ഘടക്രിയൗ
മേഷോ മൃഗശ്ച വശ്യാഖ്യാ മേഷാദീനാം പദൈഃ ക്രമാൽ
സ്ത്രീജന്മഭസ്യ വശ്യാഖ്യരാശൗ ജാതഃ പുമാൻ ശുഭഃ, - ഇതി
മേടക്കൂറിനു ചിങ്ങവും വൃശ്ചികവും വശ്യരാശികളാകുന്നു.
ഇടവക്കൂറിനു കർക്കിടകവും തുലാംരാശിയും വശ്യരാശികളാകുന്നു.
മിഥുനക്കൂറിനു കന്നിരാശി വശ്യരാശിയാകുന്നു.
കർക്കിടകക്കൂറിനു വൃശ്ചികം ധനു എന്നീ രാശികളും വശ്യരാശികളാകുന്നു
ചിങ്ങക്കൂറിനു തുലാം രാശി വശ്യരാശിയാകുന്നു.
കന്നിക്കൂറിനു മിഥുനം മീനം എന്നീ രാശികൾ വശ്യരാശികളാകുന്നു
തുലാക്കൂറിനു കന്നി മകരം എന്നീ രാശികൾ വശ്യരാശികളാകുന്നു
വൃശ്ചികക്കൂറിനു കർക്കിടകവും ധനുവും മീനവും വശ്യരാശികളാകുന്നു
മകരക്കൂറിനു മേടം കുംഭം എന്നീ രണ്ടു രാശികളും വശ്യരാശികളാകുന്നു
കുംഭക്കൂറിനു മേടം രാശി വശ്യരാശിയാകുന്നു.
മീനക്കൂറിനു മകരം രാശി വശ്യരാശിയാകുന്നു.
സ്ത്രീ ജനിച്ച കൂറിന്റെ വശ്യരാശികൾ പുരുഷന്റെ കൂറായി വന്നാൽ ശോഭനമാകുന്നു. ഇങ്ങനെയാണ് മുഹൂർത്തസംഗ്രഹത്തിൽ പറയുന്നത്.
--------------------------------------------------------------
സ്ത്രീജന്മഭസ്യ രാശൗ വശ്യാഖ്യേ ശുഭദഃ പുമാൻ ജാതഃ
അന്യേന്ദോർവശ്യർക്ഷേ സ്വജന്മ ശുഭദം വദന്ത്യന്യേ. ഇതി.
സാരം :-
കഴിഞ്ഞ പദ്യം കൊണ്ടു പറഞ്ഞപ്രകാരമുള്ള വശ്യരാശിയിൽ (സ്ത്രീ ജനിച്ചകൂറിൽ നിന്നു) പുരുഷൻ ജനിച്ചാൽ അന്യോന്യം ചേർച്ചയ്ക്ക് (വിവാഹത്തിന്) ശോഭനമാണ്. അല്ലെങ്കിൽ പുരുഷൻ ജനിച്ച കൂറിൽ നിന്നു വശ്യരാശി സ്ത്രീയുടെ കൂറായി വന്നാലും വിവാഹത്തിനു ശോഭനം തന്നെയാണ്. സ്ത്രീയുടെ കൂറിൽ നിന്നു പുരുഷന്റെ കൂറുകൊണ്ടും പുരുഷന്റെ കൂറിൽ നിന്നു സ്ത്രീയുടെ കൂറുകൊണ്ടും ഒന്നുപോലെ വശ്യപൊരുത്തം ചിന്തിയ്ക്കാമെന്നു അഭിപ്രായം.