സ്നേഹമദ്യജലഭോജനാഗമ-
വ്യാകുലീകൃതമനാസ്സകംബളഃ
കൌശികേനവസനോƒജിനാന്വിതോ
ഗൃദ്ധ്രതുല്യവദനോ ഘടാദിഗഃ
സാരം :-
കുംഭം രാശിയുടെ ആദ്യദ്രേക്കാണം പുഴുക്കൂട്ടുപടുത്തു, മാൻതോലിനെ ഉപരിവസ്ത്രത്വേന ധരിച്ചു കഴു എന്ന പക്ഷിയുടെ മുഖംപോലെയുള്ള മുഖത്തോടുകൂടിയ ഒരു പുരുഷനാകുന്നു. ഈ പുരുഷനാകട്ടെ, എണ്ണ, നെയ്യ് ഇത്യാദി സ്നേഹദ്രവ്യങ്ങളിലും മദ്യം തുടങ്ങിയുള്ള പാനീയങ്ങളിലും വെള്ളത്തിങ്കലും ചോറ് മുതലായ ഭക്ഷണപദാർത്ഥങ്ങളിലുമുള്ള ആർത്തി നിമിത്തം അവയൊക്കെ എവിടങ്ങളിൽ നിന്നു ഏതു പ്രകാരം കിട്ടും എന്നിങ്ങനെ ചിന്തിച്ചുകൊണ്ടു ഒരു കരിമ്പടത്തിൽ ഇരിയ്ക്കുകയുമാണ്. ഇതു മനുഷ്യദ്രേക്കാണവും പക്ഷിദ്രേക്കാണവും ചിന്താഗ്രസ്തവുമാണെന്നും അറിയേണ്ടതുണ്ട്.