ശ്യാമസ്സരോമശ്രവണഃകിരീടീ
ത്വക്പത്രനിര്യാസഫലൈർബ്ബിഭർത്തി
ഭാണ്ഡാനി ലോഹവ്യതിമിശ്രിതാനി
സഞ്ചാരയത്യന്തഗതോ ഘടസ്യ.
സാരം :-
കുംഭം രാശിയുടെ അന്ത്യദ്രേക്കാണസ്വരൂപം, ചെവികളിന്മേൽ അനവധി രോമങ്ങളോടും തലയിൽ കിരീടത്തോടും കറുത്ത ദേഹവർണ്ണത്തോടും കൂടിയ ഒരു പുരുഷനാകുന്നു. ഈ പുരുഷൻ ഔഷധാദ്യുപയുക്തങ്ങളായ തോലുകൾ, ഇലകൾ, പശകൾ, കായകൾ ഇത്യാദി പദാർത്ഥങ്ങളെ ഇരുമ്പുചേർത്തുണ്ടാക്കിയ ഒരു പാത്രത്തിലാക്കി അതിനെ എടുത്തും കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും മാറ്റി വെയ്ക്കുകയും ചെയ്യുന്നു. ഇതു മനുഷ്യദ്രേക്കാണവും ഫല (കായ) ധാരിയുമാണ്.