പരാവതാംശാദിഗതേ കളത്രനാഥേ
കുടുംബാധിപതൗ ബലാഢ്യേ
മൃദ്വംശഭാഗേ തനുഭാവനാഥേ
ബാല്യേ വിവാഹം മുനയോ വദന്തി.
സാരം :-
ദ്രേക്കാണാദി സപ്തവർഗ്ഗങ്ങളിൽ ആറുവർഗ്ഗവും ഒരു ഗ്രഹത്തിന്റെതായാൽ പാരാവതാംശമെന്നു പറയപ്പെടുന്നു. ഏഴു വർഗ്ഗങ്ങളും ഒരു ഗ്രഹത്തിന്റെതായാൽ ദേവലോകാംശമെന്നും അഞ്ചുവർഗ്ഗം ഒരു ഗ്രഹത്തിന്റെതായാൽ സിംഹാസനവർഗ്ഗമെന്നും പറയപ്പെടുന്നു. ഇങ്ങനെയുള്ള വിശേഷവർഗ്ഗങ്ങൾ ഏഴാംഭാവാധിപതിക്കു വരികയും രണ്ടാംഭാവാധിപതി ബലവാനായിരിക്കുകയും ലഗ്നാധിപതി മൃദ്വംശത്തിൽ നിൽക്കുകയും ചെയ്‌താൽ യൗവ്വനാരംഭത്തിനു മുൻപുതന്നെ വിവാഹം നടക്കുമെന്നു പറയണം. മൃദ്വംശമെന്നു പറയുന്നത് ഷഷ്ട്യംശങ്ങളിൽ 46 മത്തെ അംശമാണ്.