അത്യുച്ഛ്രിതദ്ധ്വജപതാകമുപൈതി പോതം
കൂലം പ്രയാതി ജലധേഃ പരിവാരയുക്താ
വർണ്ണേന ചമ്പകമുഷാ പ്രമദാ ത്രിഭാഗോ
മീനസ്യ ചൈഷ കഥിതോമുനിഭിർദ്ദ്വിതീയഃ
സാരം :-
ചെമ്പകപ്പൂവിന്റെ വർണ്ണംപോലെ ദേഹവർണ്ണത്തോടുകൂടിയ ഒരു സ്ത്രീ, സഖികൾ മുതലായ പരിജനങ്ങളോടുകൂടി ഏറ്റവും ഉയർന്ന കൊടിമരത്തിന്മേൽ വലിയ കൊടിക്കൂറ കെട്ടിയ ഒരു കപ്പലിൽ കയറി സമുദ്രത്തിന്റെ മറുകരയ്ക്ക് കപ്പൽ അടുപ്പിച്ചു പോവുകയാണ്. മീനം രാശിയുടെ രണ്ടാം ദ്രേക്കാണസ്വരൂപം ഇങ്ങനെയാണെന്നാണ് ദ്രേക്കാണസ്വരൂപാഭിജ്ഞന്മാരായ ഋഷീശ്വരന്മാർ പറഞ്ഞിട്ടുള്ളത്. ഇതു സ്ത്രീദ്രേക്കാണവും ജലചരവുമാണ്.