കന്യകേയമനേനോഢാ ഭർത്തൃപുത്രാദിസംയുതാ
ഭവിതാ കിന്നു? കിന്നോ വാ? വിവാഹപ്രശ്ന ഈദൃശഃ
വിവാഹപ്രശ്നത്തിൽ പ്രഷ്ടാവ് ജ്യോതിഷക്കാരനോട് ചോദിക്കേണ്ടത് ഇന്ന നാമനക്ഷത്രങ്ങളോടുകൂടിയ കന്യകയെ ഇന്ന നാമനക്ഷത്രങ്ങളോടുകൂടിയ പുരുഷൻ വിവാഹം ചെയ്‌താൽ നെടുമംഗല്യവും പുത്രഭാഗ്യവും മറ്റുലൗകികങ്ങളായ ഐശ്വര്യങ്ങളും സിദ്ധിക്കുമോ? എന്നാണ്. വിവാഹപ്രശ്നക്രിയാസന്ദർഭത്തിൽ ജ്യോതിഷിയുടെ (ദൈവജ്ഞന്റെ) പ്രാർത്ഥനയും ഇപ്രകാരമായിരിക്കണം. ഇവിടെ ഭർത്തൃപുത്രാദി സംയുത എന്ന ഭാഗംകൊണ്ട് ഭർത്താവിനു നിശ്ചയമായും ദീർഘായുസ്സുണ്ടായിരിക്കേണ്ടതാണെന്നു സൂചിപ്പിച്ചിരിക്കുന്നു.