വദ്ധ്വാ വയസ്തസ്ത്രിഗുണം നരസ്യ
ശ്രേഷ്ഠം വയഃ സ്യാദ്വിഗുണം തു മദ്ധ്യം
കഷ്ടം മനാഗഭ്യധികം വിഹീനം
മനാഗപി സ്യാൽ കുലസംക്ഷയായ.
സാരം :-
സ്ത്രീയുടെ വയസ്സിന്റെ മൂന്നിരട്ടി വയസ്സ് വരനുണ്ടായിരുന്നാൽ ഏറ്റവും ഉത്തമമാണ്. സ്ത്രീയുടെ വയസ്സിന്റെ രണ്ടിരട്ടി വയസ്സ് വരനുണ്ടായിരുന്നാൽ മദ്ധ്യമമാണ്. സ്ത്രീയുടെ വയസ്സിൽ നിന്നു രണ്ടുനാലുവയസ്സ് പുരുഷനു കൂടുതലുണ്ടെങ്കിൽ കഷ്ടമാണ്. പുരുഷനു സ്ത്രീയുടെ വയസ്സിനെക്കാൾ കുറവാണെങ്കിൽ വംശഹാനി സംഭവിക്കും.