ദമ്പത്യോശ്ചാന്യോന്യം സക്തിഃ ശുഭദാ വിശേഷതഃ പ്രോക്താ
പാണിഗ്രഹണം നൃണാമത്യർത്ഥം ചിന്തനീയം സ്യാൽ. - ഇതി
സാരം :-
സ്ത്രീപുരുഷന്മാർക്ക് നിർവ്യാജമായ അന്യോന്യം അനുരാഗം ഉണ്ടായാൽ അത് മനപൊരുത്തം എന്ന് പറയുന്നു, ഇത് മറ്റുള്ള എല്ലാ പൊരുത്തങ്ങളെക്കാളും ഫലപ്രദവും ശോഭനവും ആണ്. മറ്റുള്ള പൊരുത്തങ്ങൾ ഒന്നും ഇല്ലെങ്കിലും സക്തിപൊരുത്തം (മനപ്പൊരുത്തം) ഉണ്ടെങ്കിൽ അവർ തമ്മിലുള്ള ബന്ധം സുഖകരമായിത്തന്നെയായിരിക്കും. മനപ്പൊരുത്തം ഇല്ലാതെ മറ്റു പൊരുത്തങ്ങൾ ഉണ്ടായാൽ ജീവിതം സുഖപ്രദമായിരിക്കുകയില്ല. ഈ തത്വം നല്ലപോലെ ചിന്തിച്ചുവേണം വിവാഹം ചെയ്യിക്കേണ്ടത്. മാനസികമായ ആനുകൂല്യങ്ങൾക്ക് വല്ല കാരണവശാലും വിരുദ്ധത സംഭവിക്കാൻ ഇടയുണ്ടെങ്കിൽ ആ വിവാഹം ചെയ്യിക്കരുത്.
-----------------------------------------------------
യസ്യാം മനഃ സമാസക്തം താമേവ വിവഹേൽ ബുധഃ
സർവ്വാനുഗുണഭംഗേപി മനോനുഗുണതാധികാ. - ഇതി.
സാരം :-
തനിക്കു ഏതൊരു സ്ത്രീയിലാണോ നിർവ്യാജമായ ആസക്തിയുള്ളത്. അറിവുള്ളവർ ആ സ്ത്രീയെത്തന്നെ നിശ്ചയമായും വിവാഹം ചെയ്യേണ്ടതാണ്. ഇത് പരിശുദ്ധമായ മനോവൃത്തിയുള്ളവർക്ക് മാത്രമേ യോജിക്കുകയുള്ളൂ. മൃഗീയമായ ചേതോവികാരങ്ങൾക്ക് കീഴ്പെടുന്നവർക്ക് ഈ തത്വം യോജിക്കുകയില്ലെന്ന് സാരം.
തനിക്കു ഏതൊരു സ്ത്രീയിലാണോ നിർവ്യാജമായ ആസക്തിയുണ്ടെങ്കിൽ മറ്റുള്ള സകലപൊരുത്തങ്ങളേക്കാളും മനപ്പൊരുത്തത്തിനു ശ്രേഷ്ഠതയുണ്ടെന്നു തീർച്ചയായും അറിയേണ്ടതാണ്.