അഷ്ടാശീതിതമേംശേ കന്യാജന്മാംശകാൽ പുമാൻ ജാതഃ
അതികഷ്ടഃ സ്യാത്തദ്വൽ സ്ത്രീജന്മാംശാദധസ്തനേ ചാംശേ. - ഇതി.
സാരം :-
സ്ത്രീജനിച്ച നക്ഷത്രപാദത്തിങ്കൽ നിന്ന് എണ്‍പത്തെട്ടാമത്തെ (88) നക്ഷത്രപാദത്തിങ്കലും നൂറ്റെട്ടാം (108) നക്ഷത്രപാദത്തിങ്കലും ജനിച്ച പുരുഷൻ അതി കഷ്ടനാകുന്നു.
സ്ത്രീ ഒരു നാളിന്റെ ഒന്നാം കാലിൽ ജനിച്ചാൽ ഇരുപത്തിരണ്ടാം നാളിന്റെ നാലാംകാൽ എണ്‍പത്തെട്ടാം കാലായിരിക്കും. രണ്ടാം കാലായാൽ ഇരുപത്തിമൂന്നാംനാളിന്റെ ഒന്നാംകാലും മൂന്നാംകാലിലായാൽ രണ്ടാംകാലും നാലാംകാലിലായാൽ മൂന്നാംകാലും എണ്‍പത്തെട്ടാം കാലായിരിക്കും. സ്ത്രീ ജനിച്ച നക്ഷത്രകാലിന്റെ അടുത്തു മുമ്പത്തെ കാൽ നൂറ്റെട്ടാം കാലുമായിരിക്കും. എന്നു വിചാരിച്ചറിഞ്ഞുകൊൾക.
സ്ത്രീ ജനിച്ച നക്ഷത്രപാദത്തിന്റെ പിൻപിലത്തെ നക്ഷത്രപാദത്തിങ്കൽ (108 - ാ൦ കാലിൽ) ജനിച്ച പുരുഷനും വിവാഹയോഗത്തിൽ വളരെ കഷ്ടഫലപ്രദനാണ്.