Showing posts with label karakanmar. Show all posts
Showing posts with label karakanmar. Show all posts

ഗ്രഹങ്ങളുടെ കാരകത്വം പറയുമ്പോൾ ശ്രദ്ധിക്കണം

സംജ്ഞാദ്ധ്യായേ യസ്യ യദ് ദ്രവ്യമുക്തം
കർമ്മാജിവേ യച്ച തസ്യോപദിഷ്ടം
ഭാവസ്ഥനാലോകയോഗോത്ഭവം ച
തത്തത്സർവ്വം തസ്യ യോജ്യം ദശായാം.

സാരം :-

കാരകദ്രവ്യങ്ങൾ (ഗ്രഹങ്ങളുടെ കാരകത്വവസ്തുക്കൾ), കർമ്മങ്ങൾ, ഹോരയിലെ സംജ്ഞാദ്ധ്യായോക്തങ്ങളായ ഗ്രഹവസ്തുക്കൾ, കർമ്മാജീവോക്തങ്ങളായ ഫലഭേദങ്ങൾ, ഭാവസ്ഥിതിഫലം, രാശിസ്ഥിതിഫലം, ഗ്രഹദൃഷ്ടിഫലം, ഗ്രഹയോഗഫലം, മുതലായ എല്ലാ ഫലങ്ങളും അതാതു ഗ്രഹങ്ങളുടെ ദശകളിലും അപഹാരങ്ങളിലും യോജിപ്പിച്ചു യഥോചിതം ഫലങ്ങളെ നിർണ്ണയിച്ചു പറഞ്ഞുകൊൾകയും വേണം. 

വ്യാഴത്തിന്റെ കാരകത്വം

പുത്രോ ജ്ഞാനം ദയാധീസ്സചിവഗുരുതപോ-
മന്ത്രതന്ത്രാഗമാദ്യാഃ
പുണ്യാചാര്യാര്യവംശ്യദ്വിജസുരധനമേ-
ധാർച്ചനൈശ്വര്യയോഗാഃ
കോശസ്സന്ന്യാസികീർത്തിവ്രതനിയമഗൃഹി-
ബ്രഹ്മചര്യാമൃതേജ്യാ-
ചാരാനുഷ്ഠാനസിംഹാസന ശുഭനിയതീ-
ഷ്ടേശകർമ്മാണി ജീവാൽ.

സാരം :-

പുത്രൻ, ജ്ഞാനം, ദയ, ബുദ്ധി, മന്ത്രി, ഗുരുക്കന്മാർ, തപസ്സ്, മന്ത്രതന്ത്രാഗമാനുഷ്ഠാനങ്ങൾ, സുകൃതം, വേദോപദേഷ്ടാവ്, മന്ത്രവ്യാഖ്യാതാവ്, ശ്രേഷ്ഠകുലത്തിൽ ജനിച്ച ബ്രാഹ്മണർ, ദേവന്മാർ, ധനം, ധാരണാദിവിശേഷബുദ്ധികൾ, പൂജ, ഐശ്വര്യം, യോഗാഭ്യാസം, ഭണ്ഡാരം, സന്യാസി, കീർത്തി, വ്രതാനുഷ്ഠാനങ്ങൾ, നിയമങ്ങൾ, ഗൃഹസ്ഥാശ്രമി, ബ്രഹ്മചര്യം, മോക്ഷം, യാഗം, ആചാരാനുഷ്ഠാനങ്ങൾ, സിംഹാസനം, ദൈവാനുകൂല്യം, ഇഷ്ടദേവതാനുഗ്രഹം, ശുഭപ്രാപ്തി, എല്ലാവിധത്തിലുമുള്ള കർമ്മങ്ങൾ, മുതലായവയെല്ലാം വ്യാഴത്തെക്കൊണ്ട് പറയണം.  

ഭാവങ്ങളുടെ കാരകഗ്രഹങ്ങള്‍

ഭാവങ്ങളുടെ കാരകഗ്രഹങ്ങള്‍

  ലഗ്നാദി പന്ത്രണ്ട് ഭാവങ്ങള്‍ക്ക് ആദിത്യാദി ഗ്രഹങ്ങളെ കാരകന്മാരായി കണക്കാക്കണം.

ലഗ്നത്തിന്റെ (ശരീരത്തിന്റെ) കാരകന്‍ സൂര്യനും

രണ്ടാം ഭാവത്തിന്റെ (ധനത്തിന്റെ ) കാരകന്‍ ഗുരുവും (വ്യാഴം)

മൂന്നാം ഭാവത്തിന്റെ (സഹോദര) കാരകന്‍ കുജനും (ചൊവ്വ)

നാലാം ഭാവത്തിന്റെ (മാതൃ, മാതാവ്) കാരകന്‍ ചന്ദ്രനും ബുധനും

അഞ്ചാം ഭാവത്തിന്റെ (പുത്രന്‍) കാരകന്‍ ഗുരുവും (വ്യാഴം)

ആറാം ഭാവത്തിന്റെ (ശത്രു) കാരകന്‍ ശനിയും കുജനും

ഏഴാം ഭാവത്തിന്റെ (ഭാര്യ) കാരകന്‍ ശുക്രനും

എട്ടാം ഭാവത്തിന്റെ (ആയുസ്സ്) കാരകന്‍ ശനിയും

ഒന്‍പതാം ഭാവത്തിന്റെ (ഭാഗ്യം) കാരകന്‍ സൂര്യനും ഗുരുവും

പത്താം ഭാവത്തിന്റെ (കര്‍മ്മം) കാരകന്‍ സൂര്യനും, ബുധനും, ശനിയും

പതിനൊന്നാം ഭാവത്തിന്റെ (ലാഭം) കാരകന്‍ ഗുരുവും (വ്യാഴം)

പന്ത്രണ്ടാം ഭാവത്തിന്റെ (വ്യയം) കാരകന്‍ ശനിയുമാകുന്നു.


  അതാതു ഭാവങ്ങള്‍ക്ക്‌ പറഞ്ഞിട്ടുള്ള കാരകഗ്രഹങ്ങള്‍ അതാത് ഭാവങ്ങളില്‍ നില്‍ക്കുന്നത് ദോഷഫലത്തെ ചെയ്യുന്നതാണ്.

ഉദാഹരണം :-

  അഞ്ചാംഭാവത്തില്‍ ഗുരു (വ്യാഴം) നിന്നാല്‍ പുത്രസംബന്ധമായ കാര്യങ്ങള്‍ക്ക് ദോഷം അനുഭവപ്പെടുന്നതാണ്.

സൂര്യദശയിലെ അപഹാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.