ഓരോ വ്രതാനുഷ്ടാനത്തിന് പുറകിലും ആത്മീയവും ശാസ്ത്രീയവും ഭൗതികവുമായ ഒരു അടിത്തറ പൂര്‍വ്വികര്‍ ദര്‍ശിച്ചിരുന്നു.
നവഗ്രഹങ്ങളില്‍ ഭൂമിയുടെ ഗര്‍ഭത്തില്‍ ജനിച്ചവനും മിന്നല്‍ക്കൊടിയുടെ ശോഭ വിതറുന്നവനും ശക്തി ആയുധമായി ധരിച്ചിരുന്നവനുമായ ചൊവ്വയെ പ്രീതിപ്പെടുത്തുവാനാണ് ചൊവ്വാഴ്ച വ്രതം ആചരിക്കുന്നത്. ഇരുപത്തിയൊന്ന് ആഴ്ചകളിലായി വ്രതം തുടര്‍ച്ചയായി അനുഷ്ടിച്ചാല്‍ ഗുണകരമത്രേ. ഈ ദിവസങ്ങളില്‍ ഭൂമി കുഴിക്കരുതെന്ന് പഴമക്കാര്‍ പറയുന്നു. ഭൂമീപുത്രനായ ചൊവ്വയ്ക്ക് അത് അനിഷ്ടമാകുമെന്നാണ് കരുതി വരുന്നത്.
ദേവീപൂജയ്ക്കും ഹനുമാന്‍ ആരാധനയ്ക്കുമാണ് ചൊവ്വാഴ്ച്ചവ്രതം ആചരിക്കുന്നത്. ഈ ദിവസം സിന്ദൂരം ചാര്‍ത്തി ഭക്തര്‍ ഹനുമാന്‍ ചാലീസ് സ്തോത്രം ചൊല്ലാറുണ്ട്. ഈ വ്രതദിവസത്തെ മംഗലവാരവ്രതമെന്നും അറിയപ്പെടുന്നു.