യോ യോ ഭാവഃ സ്വാമിദൃഷ്ടോ യുതോ വാ
സൗൈമ്യര്‍വ്വാ സ്യാത്തസ്യ തസ്യാഭിവൃദ്ധിഃ
പപൈരേവം തസ്യ ഭാവസ്യ ഹാനിര്‍
ന്നിര്‍ദ്ദേഷ്ടവ്യാ പ്രശ്നതോ ജന്മതോ വാ - ഇതി
സാരം :-
ലഗ്നാദിയായ ഏതൊരു ഭാവത്തെയാണോ വിചാരിക്കുന്നത് ആ ഭാവത്തിന് അതിന്റെ അധിപന്റെയും ശുഭഗ്രഹങ്ങളുടേയും യോഗമോ ദൃഷ്ടിയോ ഉണ്ടായിരുന്നാല്‍ ആ ഭാവം കൊണ്ട് പറയാവുന്ന ഫലങ്ങള്‍ക്ക് അഭിവൃദ്ധിയും പാപഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഉണ്ടായാല്‍ ആ ഭാവം കൊണ്ട് പറയാവുന്ന പദാര്‍ത്ഥങ്ങള്‍ക്ക് ഹാനിയും പറയണം. ഇതു ജാതകത്തിലും പ്രശ്നത്തിലും ഒന്നുപോലെ വിചാരിക്കാവുന്നതാണ്. ഇവിടെ ഭാവാധിപനെ പ്രത്യേകമായും സൗമ്യന്മാരെ പ്രത്യേകമായും പറഞ്ഞിട്ടുള്ളതുകൊണ്ട് ലഗ്നാധിപന്റെ യോഗദൃഷ്ടികള്‍ക്ക് വിശേഷമുണ്ടെന്നു ഗ്രാഹ്യമാകുന്നു. "സര്‍വത്ര ലഗ്നേശയോഗദൃഷ്ടി കേന്ദ്രത്രികോണാപഗതത്വമിഷ്ടം " എന്ന ഈ ഭാഗം അതിനെ വെളിപ്പെടുത്തുന്നു.
സാരം :-
ഏതോ ഒരു ഭാവത്തിനു ഭാവാധിപന്റെ വ്യാഴം, ബുധന്‍, ശുക്രന്‍ ഇവരുടെയും ദൃഷ്ടിയോ യോഗമോ ഉണ്ടായാല്‍ ആ ഭാവം വിചാരിക്കേണ്ട പദാര്‍ത്ഥങ്ങള്‍ക്ക് ശുഭത്വമുണ്ടെന്നും. ഈ ദൃഷ്ടിയോഗങ്ങള്‍ ലഗ്നത്തിനാണെങ്കില്‍ ദേഹത്തിനും രണ്ടാം ഭാവത്തിനാണെങ്കില്‍ ധനത്തിനും, ശുഭത്വമാണെന്നു ക്രമേണ അറിഞ്ഞുകൊള്‍ക.
************************
സാരം :-
ഏതൊരു ഭാവത്തിന്റെ പന്ത്രണ്ടിലും രണ്ടിലും ശുഭഗ്രഹങ്ങള്‍ നില്‍ക്കുന്നു. ആ ഭാവത്തിനു അഭിവൃദ്ധി ഉണ്ടാകും. ഏതൊരു ഭാവത്തിന്റെ നാലിലും പത്തിലും ശുഭഗ്രഹങ്ങള്‍ വന്നാലും അഭിവൃദ്ധി പറയാവുന്നതാണ്. ഏതു ഭാവത്തിന്റെയും പന്ത്രണ്ടിലും രണ്ടിലും നാലിലും എട്ടിലും അഞ്ചിലും ഒന്‍പതിലും ശുഭന്മാര്‍ വന്നാല്‍ ആ ഭാവത്തിനു അഭിവൃദ്ധിയും പാപന്മാര്‍ വന്നാല്‍ നാശവുംകൂടി പറയേണ്ടതാണ്. ഏതൊരു ഭാവത്തെയാണോ വിചാരിക്കുന്നത് ആ ഭാവത്തിന്റെ കാരകഗ്രഹത്തെ ലഗ്നമാക്കി സങ്കല്‍പ്പിച്ചും ഇപ്രകാരം ചിന്തിക്കേണ്ടതാണ് ഇത്.
************************
യോ യോ ഭാവപ്രഭൂണാ യുക്തോ ദൃഷ്ടോƒഥവാ പ്രശ്നേ
ഗുരുബുധശുക്രൈരേവം വക്തവ്യം തസ്യ തസ്യ ശുഭം
ഏതോ ഒരു ഭാവത്തിനു ഭാവാധിപന്റെ വ്യാഴം, ബുധന്‍, ശുക്രന്‍ ഇവരുടെയും ദൃഷ്ടിയോ യോഗമോ ഉണ്ടായാല്‍ ആ ഭാവം വിചാരിക്കേണ്ട പദാര്‍ത്ഥങ്ങള്‍ക്ക് ശുഭത്വമുണ്ടെന്നും. ഈ ദൃഷ്ടിയോഗങ്ങള്‍ ലഗ്നത്തിനാണെങ്കില്‍ ദേഹത്തിനും രണ്ടാം ഭാവത്തിനാണെങ്കില്‍ ധനത്തിനും, ശുഭത്വമാണെന്നു ക്രമേണ അറിഞ്ഞുകൊള്‍ക.
************************
യസ്മിന്‍ യസ്മിന്‍ ഭാവേ ദ്വിദ്വാദശസപ്തമസ്ഥിതാഃ സൗമ്യാഃ
തസ്മിന്‍ തസ്മിന്‍ വൃദ്ധിര്‍ദ്ദശമചതുര്‍ത്ഥസ്ഥിതൈസ്തദ്വല്‍