ആത്മാദയോ ഗഗനഗൈര്‍ബലിഭിര്‍ബലവത്തരാഃ
ദുര്‍ബലൈദുര്‍ബലാ ജ്ഞേയാ വിപരീതം ശനേ സ്മൃതം.
സാരം :-
സൂര്യാദികളായ ഗ്രഹങ്ങള്‍ക്ക് ബലമുണ്ടെങ്കില്‍ ആത്മാവ് മുതലായവയ്ക്ക് പ്രാബല്യമുണ്ടെന്നു ഗ്രഹിക്കണം. അതുപോലെ സൂര്യാദികളായ കാരകഗ്രഹങ്ങള്‍തന്നെ ദുര്‍ബലങ്ങളാകയാല്‍ ആത്മാവ് തുടങ്ങിയുള്ള കാര്യങ്ങള്‍ക്കും ബാലമില്ലെന്നുതന്നെ ഗ്രഹിക്കണം. അതായത് പുത്രകാരകനായ വ്യാഴത്തിനു ബലമുണ്ടെങ്കില്‍ പുത്രസമ്പത്തുണ്ടെന്നും ബലമില്ലെങ്കില്‍ പുത്രസമ്പത്തില്ലെന്നും സാരം. ഗ്രഹങ്ങളുടെ ബലാബലങ്ങള്‍ " സ്വോച്ചസുഹൃല്‍ സ്വദ്യഗാണനവാംശൈഃ " എന്ന് തുടങ്ങിയുള്ള വചനങ്ങളെക്കൊണ്ടും മറ്റും ഗ്രഹിച്ചുകൊള്ളണം. എന്നാല്‍ ശനിയുടെ കാതകാത്വാവവസ്ഥ ഇപ്പറഞ്ഞത്തിനു വിപരീതമാണ്. മൃത്യു, വ്യാധി, ദുഃഖം ഇവയുടെ കാരകനാണല്ലോ ശനി. ശനിക്കു ബലമുണ്ടായാല്‍ മേല്പറഞ്ഞ ശനിയുടെ കാര്യങ്ങളായ മൃത്യു, വ്യാധി, മുതലായവ ദുര്‍ബലപ്പെടുത്തുകയും ബലഹീനനായാല്‍ അവയെ വര്‍ദ്ധിപിക്കുകയും ചെയ്യും.