പഞ്ചമസംസ്ഥഃപാപഃപുത്രവിനാശം കരോതി ബലഹീനഃ
സൌമ്യസ്സുതം വിധത്തേ ബലസഹിതശ്ചാഷ്ടമാധിപം ഹിത്വാ.
സാരം :-
അഞ്ചാംഭാവത്തില്‍ ബലഹീനനായി പാപഗ്രഹം നിന്നാല്‍ പുത്രനാശത്തെ പറയണം. പാപന്‍ ബലഹീനനല്ലെങ്കില്‍ പുത്രനാശത്തെ പറയരുത്. അഞ്ചാംഭാവത്തില്‍ പ്രബലന്മാരായ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ പുത്രസമ്പത്തിനെ പറയണം. ഈ ശുഭഗ്രഹം അഷ്ടമാധിപനായിരിക്കരുത്. അഷ്ടമാധിപന്‍ ശുഭഗ്രഹമായാലും ഭാവനാശകരനാണെന്ന് മുന്‍പേ പറഞ്ഞുവല്ലോ. ഇതുകൊണ്ട് പാപഗ്രഹങ്ങള്‍ക്ക് ബലഹാനി മുതലായ അശുഭാവസ്ഥകൊണ്ട് പാപത്വവും പ്രാബല്യം മുതലായ ശുഭാവസ്ഥകൊണ്ട് ശുഭത്വവും സംഭവിക്കുന്നു. അതേ വിധം ശുഭഗ്രഹങ്ങള്‍ക്കും പ്രാബല്യം മുതലായ ഗുണങ്ങളെക്കൊണ്ട് ശുഭത്വവും ബലഹാനി മുതലായവകൊണ്ട് ആശുഭത്വവും സംഭവിക്കുന്നു.