സുഖങ്ങളെ തേടിയിരിയ്ക്കുന്നവന്‍ ഒരിയ്ക്കലും ജ്ഞാനിയാകുന്നില്ല. അങ്ങനെയുള്ളവര്‍ക്ക് ജ്ഞാനമാകുന്ന ഈശ്വാരന്‍ അകലെയായിരിയ്ക്കും. ഈശ്വരനെ അറിയുന്നതാണ് ജ്ഞാനം. ഭാര്യ, മക്കള്‍, ധനം, സമ്പത്ത്, നിത്യസുഖം, സ്വാര്‍ഥത ഇവയുമായി എപ്പോഴും ഇഴുകി ജീവിയ്ക്കുന്നയാള്‍ക്ക് ഈശ്വരനെ കണ്ടെത്തുവാനാകുന്നില്ല. സമ്പത്തുള്ളവന്‍ അതിന്‍റെ ഇരട്ടിപ്പിനായി ചിന്തിച്ചു കുതന്ത്രമാര്‍ഗ്ഗങ്ങളെ അന്വേഷിച്ചുകൊണ്ടിരിയ്ക്കും. ധനം കുന്നുകൂടുമ്പോള്‍ ഭാര്യയേയും മക്കളേയും മറന്നുപോകുന്നവരുണ്ടാകും. മാതാപിതാക്കളെ കാണാതെപോകുന്നവരും കാണും. മിക്കപ്പോഴും ഈശ്വരചിന്ത വേണ്ടിടത്ത് സുഖവും സമ്പത്തും എന്ന ചിന്ത മാത്രമാകും. അവസാനം സുഖമില്ലെങ്കിലും മണ്ണും പണവും മാത്രം മതിയെന്ന് സമാധാനിച്ചുകളയുന്നതാണ്.
എല്ലാം തരുന്ന ഈശ്വരനെ അകലെ നിര്‍ത്തുവാനാകും ധനമോഹിയുടെ പ്രയത്നം. ഈശ്വരനെയും മനുഷ്യനെയും സ്നേഹിയ്ക്കാത്തവാന്‍ ഒരു നിമിഷം കൊണ്ട് ജീവിതത്തെ വെടിഞ്ഞുപോകുന്നു. അയാളുടെ ആത്മാവ് അന്ധകാരത്തില്‍പ്പെട്ട് ഉഴലുന്നു. എങ്ങും ഒരാശ്രയമില്ലാതെ അത്മനാശം ഭവിയ്ക്കുന്നവനെ ഈശ്വരന്‍പോലും രക്ഷിയ്ക്കുന്നില്ല. ഈശ്വരവിചാരം വേണമെങ്കില്‍ അമിതമായ സുഖവും സമ്പത്തും മോഹിയ്ക്കരുത്.