നാഥകാരകയോരേകോ ബലവാനിഷ്ടഭാവഗഃ
അന്യോƒനൃേഥതി മിശ്രത്വേപ്യുക്തരീത്യുഹൃതാംഫലം
സാരം :-
ഭാവാധിപന്‍ കാരകഗ്രഹം ഇവരില്‍ ഒരാള്‍ക്ക് പ്രാബല്യം ഇഷ്ടഭാവസ്ഥിതി ഈവക ഗുണങ്ങളും മറ്റൊരാള്‍ക്ക് ബലഹാനി അനിഷ്ടസ്ഥിതി മുതലായ ദോഷങ്ങളും നിമിത്തം മിശ്രങ്ങളായി വന്നാല്‍ മേല്‍പറയപ്പെട്ട രീതി അനുസരിച്ച് യുക്തികൊണ്ട് ഊഹിച്ചു ഫലത്തെ നിര്‍ണ്ണയിച്ചുകൊള്ളണം. "ഏകഗ്രഹസ്യസദൃശോഃ ഫലയോര്‍വിരോധേ" ഇത്യാദി വചനസാരം അനുസരിച്ച് ശുഭത്തെ ചെയ്യുന്ന ഗ്രഹവും അശുഭത്തെ ചെയ്യുന്ന ഗ്രഹവും ഒന്നുപോലെ ബലവാന്മാരണെങ്കില്‍ ശുഭത്തെയും അശുഭത്തെയും പറയരുതെന്നും ഏതൊരാള്‍ക്കാണോ ബലാധിക്യമുള്ളത് അയാളിന്റെ ഫലം അനുഭവയോഗ്യമായി തീരുമെന്നും കാണുന്നു. ആ ന്യായമനുസരിച്ച് ഇവിടെ ഫലനിര്‍ണ്ണയം ചെയ്തുകൊള്ളണം.