ഹിബുകേനാധഃ സലിലം നദ്യാഗമനം തു സപ്തമേനൈവ
ദശമേന വൃഷ്ടിപതനം ബ്രൂയാദുദയേന തത് ത്രിതയം
താണ സ്ഥലത്ത് വെള്ളമുള്ളതായ കിണറ്, കുളം മുതലായ ജലാശയങ്ങളെ നാലാം ഭാവം കൊണ്ട് ചിന്തിക്കണം. നദിയില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് ഏഴാം ഭാവംകൊണ്ടാണ് വിചാരിക്കേണ്ടത്. മഴയുണ്ടാകുമോ എന്ന് വിചാരിക്കേണ്ടത് പത്താംഭാവം കൊണ്ടാണ്. ഇപ്പറഞ്ഞ മൂന്നു ചിന്തയും ലഗ്നഭാവം കൊണ്ട് തന്നെ വിചാരിക്കാവുന്നതാണ്.