സ്വേച്ചാദിഷ് േടഗ്രഹേഷു കാരകപതീ രന്ധ്രാദ്യനിഷ്ടസ്ഥിതൗ
യദ്ഭാവസ്യ സ സംഭവദവികലോ നാസ്യാനുഭൂതിര്‍നൃണാം
നീചാദ്യാശ്രയതോƒബലൗ ശുഭതരേ ലാഭാദിഭാവേ സ്ഥിതൗ
യദ്ഭാവാധിപകാരകോ സ വികലോപ്യസ്യാനുഭൂതിര്‍ഭവേല്‍
സാരം :-
ഭാവാധിപനും കാരകഗ്രഹവും മൗഡ്യം മുതലായ ദോഷങ്ങളൊന്നും കൂടാതെ പ്രബലന്മാരായി ഉച്ചം മൂലത്രികോണം മുതലായ രാശികളില്‍ നില്‍ക്കുന്നു എന്ന് വിചാരിക്കുക. അത് ലഗ്നം മുതല്‍ അഷ്ടമം തുടങ്ങിയ അനിഷ്ടഭാവങ്ങളിലായി വന്നാല്‍ ആ ഭാവാധിപനെക്കൊണ്ടും കാരകഗ്രഹത്തെകൊണ്ടും വിചാരിക്കേണ്ട ഫലങ്ങള്‍ സമൃദ്ധമായി ഉണ്ടാകുമെങ്കിലും അതിനെ അനുഭവിക്കുന്നതിനു ഇടവരികയില്ലെന്നു പറയണം. അതുപോലെ ഭാവാധിപനും കാരകഗ്രഹവും നീചം ശത്രുക്ഷേത്രം മുതലായ രാശികളില്‍ മറ്റു തരത്തില്‍ ദുര്‍ബലന്മാരായി ഒന്‍പതാം ഭാവം മുതലായ ഇഷ്ടഭാവങ്ങളില്‍ നിന്നാല്‍ ആ ഭാവാധിപനെക്കൊണ്ടും കാരകഗ്രഹത്തെക്കൊണ്ടും വിചാരിക്കേണ്ട ഫലങ്ങള്‍ അല്പമാത്രമായി ഉണ്ടാകുമെന്നും ഉള്ളത് പ്രഷ്ടാവിന് അനുഭവിക്കുന്നതിനു ഇടവരുമെന്നും അറിയണം. ഇതുകൊണ്ട് ഭാവദാതാക്കന്മാരായ ഗ്രഹങ്ങളുടെ ബലാബലംകൊണ്ട് ഫലത്തിന്റെ പൂര്‍ണ്ണ വൈകല്യങ്ങള്‍ വെളിപ്പെടുന്നു. ഇഷ്ടഭാവസ്ഥിതികൊണ്ടാണ് അനുഭവയോഗ്യത ചിന്തിക്കേണ്ടത്. രണ്ടാം ഭാവാധിപനു ഉച്ചമുണ്ടായാല്‍ ധനം വളരെ സമ്പാദിക്കാനിടവരും. ആ ഉച്ചം ലഗ്നാല്‍ അഷ്ടമമായാല്‍ ആ ധനം അനുഭവിക്കുന്നതിനിടവരുകയില്ല. ഇങ്ങനെ ഭാവങ്ങളും വിചാരിക്കണം.