ഉപനിഷത്തുക്കള്‍ ഭിക്ഷയെന്നത് ബ്രഹ്മചാരികളുടെ ദൈനികകര്‍മ്മങ്ങളിലൊന്നായി നിര്‍ദ്ദേശിച്ചിരിക്കുന്നു. നിത്യവും സ്വന്തം വിശപ്പടക്കാന്‍ മറ്റുള്ളവരില്‍ നിന്നും ഭക്ഷണം സ്വീകരിക്കുന്നത് ഭിക്ഷയായി കണക്കാക്കിയിരുന്നു.
ഭിക്ഷു എങ്ങിനെയുള്ളവനായിരിക്കണം?
ഭിക്ഷാടനത്തിലൂടെ ഉപജീവനം നടത്തുന്നയാളാണ് ഭിക്ഷു. ദാരിദ്രം മൂലമോ മറ്റോ മറ്റുള്ളവരില്‍ നിന്നും സ്ഥിരമായി യാചിച്ചു വിശപ്പടക്കുന്നവന്‍ യഥാര്‍ത്ഥ ഭിക്ഷുവല്ല. എന്തെന്നാല്‍ യഥാര്‍ത്ഥ ഭിക്ഷു ലൗകികജീവിതത്തോട് വിരക്തനായവനും പരമാത്മാവില്‍ ലയിക്കാന്‍ ആഗ്രഹിക്കുന്നവനുമായിരിക്കും. അയാള്‍ സ്വന്തം ശരീരം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് ഭിക്ഷാടനം നടത്തുന്നത്.