മൂര്‍ത്തിഃ കോശോ ധന്വിനോ വാഹനാനി
മന്ത്രശ്ശത്രുര്‍മ്മാര്‍ഗ്ഗ ആയുര്‍ മനശ്ച
വ്യാപാരശ്ച പ്രാപ്തിരപ്രാപ്തിരേവം
ലഗ്നാദ്ഭാവാ ഭൂമിഭര്‍ത്തുര്‍വ്വിചിന്ത്യാം.
സാരം :-
രാജാക്കന്മാരെക്കുറിച്ചുള്ള പ്രശ്നത്തില്‍ രാജാവിന്റെ ശരീരത്തെ ലഗ്നംകൊണ്ടും ധനപുഷ്ടിയെ രണ്ടാംഭാവംകൊണ്ടും കാലാള്‍പടകളെ മൂന്നാം ഭാവംകൊണ്ടും ആന, തേര്, കുതിര മുതലായ വാഹനങ്ങളെ നാലാംഭാവംകൊണ്ടും മന്ത്രിമാരും മറ്റും കൂടിയുള്ള ആലോചന അഞ്ചാംഭാവംകൊണ്ടും എതിരാളിയായ രാജാവിന്റെ സ്ഥിതിഗതികള്‍ ആറാംഭാവംകൊണ്ടും മാര്‍ഗ്ഗത്തെ എഴാംഭാവംകൊണ്ടും ആയുസ്സിന്റെ പരിണാമത്തെ എട്ടാംഭാവംകൊണ്ടും മനസ്സിന്റെ സ്ഥിതി ഒന്‍പതാംഭാവംകൊണ്ടും പ്രവൃത്തികള്‍ പത്താമെടം കൊണ്ട് ആഗ്രഹത്തിന്റെ ലാഭത്തെ പതിനൊന്നാമെടം കൊണ്ടും ആഗ്രഹത്തിന്റെ അസാദ്ധ്യത പന്ത്രണ്ടാമെടംകൊണ്ടും വിചാരിക്കേണ്ടതാണ്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊണ്ട് രാഷ്ട്രീയ നേതാക്കന്മാരെ കുറിച്ചും ചിന്തിക്കാവുന്നതാണ്.